Monday, March 22, 2010

ശമ്പളം അഥവാ ആത്മഹത്യ !




പാല്‍
--------------- 750 .00
പത്രം ------------------- 125 .00
പലചരക്ക് -------------2500 .00
ഫീസ്‌ ,സ്കൂള്‍ പലവക ---5000 .00
പെട്രോള്‍ --------------2000 .00
നാപ്കിന്‍
(മകള്‍ക്ക് ultra ഭാര്യക്ക്‌ സാദാ )--- 215 .00

സിഗരറ്റ് വലി പണ്ടേ നിര്‍ത്തി... ഇത് പോലൊരു കണക്കെഴുതിയ രാത്രിയില്‍! കള്ളുകുടി ഇപ്പോഴുംഓസിനു കിട്ടിയാല്‍ മാത്രം.
കല്യാണം ,
പാലുകാച്ച്, നൂല് കെട്ട്.... എത്രയോ കാലമായി. അച്ഛന് ഒരുമുണ്ട് വര്‍ഷത്തിലൊന്ന് പതിവുണ്ടായിരുന്നു. അമ്മക്ക് ഒരു പിടി പൂക്കള്‍, ഒരു വിളക്ക്... എണ്ണ.....! കയ്യിലെ നോട്ടുകള്‍ ഒന്ന് കൂടി എണ്ണി !
ഇല്ല ... ആത്മഹത്യയല്ലാതെ വേറെ വഴിയില്ല .
കയര്‍
,
പൊട്ടാത്ത നല്ലയിനം വേണം. നടുവോടിഞ്ഞാല്‍പോരല്ലോ ?
അല്ലെങ്കില്‍
വിഷം . കൂടിയത് തന്നെ വേണം.
വയര്‍
ഇളകിയാല്‍ പോരല്ലോ ? നടക്കില്ല. പതിവ് പോലെ ഈയിനം
അടുത്ത
മാസത്തേയ്ക്ക്മാറ്റി.

Wednesday, March 17, 2010

ഗൗരവം

സര്‍ദാര്‍ജിമാര്‍, ആനകള്‍, ഉറുമ്പുകള്‍, നമ്പൂതിരിമാര്‍, മത്തായി, സീതി ഹാജി, ഉണ്ണികുട്ടന്‍, ടിന്റുമോന്‍ തുടങ്ങി ആയിരങ്ങള്‍ തങ്ങളുടെ പകര്‍പ്പവകാശത്തിനായി കോടതി കയറുന്നു. ! സാഹിത്യ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കുന്നു. എല്ലാവര്‍ക്കും ഒരു വിപ്ലവ മുഖം !!
ധീരതയുടെ
, മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ ഒരു പുതിയ സാഹിത്യ ശക്തിയാവുകയാണ് .
സുകു
അഴിക്കോടും, മുകുന്ദനും അറിയാതെ പോകുന്നത്. !!!

Wednesday, January 27, 2010

വെളിച്ചത്തിന്റെ നിഴല്‍

വെളിച്ചത്തിന്റെ നിഴലിനെ കുറിച്ച്
കേട്ടിട്ടുണ്ടോ ?
ഇരുട്ടില്‍ മാത്രം ജീവിക്കുന്നവര്‍
അതാണ് കൊതിക്കുന്നത്.
ഒരു പൊട്ടു ദ്വാരത്തിലൂടെ
അരിച്ചു വരുന്ന
വെളിച്ചത്തിന്റെ നിഴലിനെ ...

സ്വം !


ഉറങ്ങാന്‍ കിടന്നപ്പോള്‍
അയാള്‍ കുറെ സാധനങ്ങള്‍
കൂടെ കരുതി !
പൌഡര്‍, കണ്ണാടി, ചീപ് ,
നല്ല കുറെ കുപ്പായങ്ങള്‍ ....
അന്നയാള്‍ നല്ല ചെറുപ്പമായിരുന്നു .

പിന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍
പട്ടു മെത്തയും, സിഗരെറ്റും,
കുറെ മദ്യവും കരുതി ...

പിന്നെ , ഒടുവില്‍ മുടി കറുപ്പിക്കാനുള്ള
സാമഗ്രഹികളും മറ്റു ചിലതും !

മരണത്തോടെ ചെന്നെത്തുന്ന
മറ്റൊരു ലോകത്ത് തന്റെ ജീവിതം
അയാള്‍ ഉറപ്പാക്കുകയായിരുന്നു !

- *** - *** - ***

അങ്ങിനെ ആ ദിവസം ....
ചന്തയില്‍ ഏറ്റവും വില കുറഞ്ഞ
ശവപെട്ടി തേടുകയാണ് അയാളുടെ മകന്‍ .

Friday, October 23, 2009

അവിഹിതം


അയാള്‍ക്കും അയാളുടെ ഭാര്യക്കും
ജാര ബന്ധങ്ങളുണ്ടായിരുന്നു ! പരസ്പരം അറിഞ്ഞപ്പോള്‍
ഹോട്ടല്‍ ബില്ല് ലാഭിക്കാന്‍ ഇടപാടുകള്‍ വീട്ടില്‍ തന്നെയാക്കി .
അക്കാര്യത്തില്‍ നല്ല ചേര്‍ച്ച ! ഒരിക്കല്‍ അവരുടെ കട്ടിലില്‍
അയാളുടെ കാമുകിയും അവളുടെ കാമുകനും ഒരുമിച്ചു .... അതോടെ അവിഹിതം പൂര്‍ത്തിയായി .

Friday, March 20, 2009

അവള്‍


അവന്‍ ഒരു സൂപ്പര്‍ ഹീറോയെന്ന് അവള്‍
വീമ്പിളക്കി നടന്നു ...
അവന്‍റെ ചുറ്റും പെണ്‍കുട്ടികള്‍ ഉള്ളത്
അവള്‍ക്ക് അഭിമാനമായി !
**** **** **** ****
ഇപ്പോള്‍ അവനെ മണ്ടനെന്ന്
അവള്‍ ആവര്‍ത്തിച്ചു വിളിക്കും !
അവനെ ചുറ്റുന്ന സ്ത്രീകളോട്
അവള്‍ക്ക് പകയാണ് !
നാട്ടില്‍ അറിയപ്പെടുന്ന മന്ദബുദ്ധിയാണ് അയാളിപ്പോള്‍ !
കുറിപ്പ് :- അവള്‍ ആദ്യം കാമുകിയും ഇപ്പോള്‍ ഭാര്യയും !

Wednesday, March 18, 2009

പൂര്‍വ്വാശ്രമം

ആദ്യരാത്രി ...
ഇനി നീ മാത്രമാണെന്റെ
ലോകമെന്ന് അവളോട്‌ പറയുമ്പോള്‍
അയാള്‍ കണ്ണുകള്‍ അടച്ചു...
നിറഞ്ഞ രൂപങ്ങള്‍ ....
" അമ്മേ , അച്ഛാ ... ഒരായിരം മാപ്പ് ! "

സ്ലോ ക്ലോക്ക്

ഈ വയസന്‍ ക്ലോക്ക് ഒരിക്കലും സമയം പാലിക്കാറില്ല ..
ഒരു മിനിട്ട് മുമ്പ്‌ പൊട്ടി വീണെങ്കില്‍
അമ്മായിയമ്മയുടെ തലയില്‍ വീണ് അവര് ചത്തേനെ .....
അവള്‍ നെടുവീര്‍പ്പിട്ടു !

ചരിത്രം

അവന്‍ ചരിത്രം പഠിച്ചില്ല ...
കുറെ നാള്‍ കഴിഞ്ഞ് അവന്‍ അച്ഛനെ മറന്നു പോയി ...
പിന്നെയും കുറെ കഴിഞ്ഞ് അവന്‍ അവനെ തന്നെ മറന്നു...
അവന്‍റെ മക്കള്‍ക്ക്‌ അവനെ അറിയുക പോലുമില്ലായിരുന്നു ...
ചരിത്രത്തിനും അവനെ വെറുപ്പായിരുന്നു...
അവന്‍ ജനിച്ചതെയില്ല !

ഞാന്‍ എന്ന കാര്യം



ഒരിക്കല്‍ മകനായി പിറന്നു ....
ഇപ്പോള്‍ എനിക്കൊരു മകന്‍ പിറന്നു
ഒപ്പം ഞാന്‍ അച്ഛന്‍ ആയി പുനര്‍ജനിച്ചു

Friday, March 6, 2009

പരിഹാരക്രിയ


ഒന്നും ശരിയാവുന്നില്ല...
കൃത്യമായി കാര്യങ്ങള്‍
നടക്കുന്നില്ല ...
സമയം ശരിയല്ല !
പരിഹാരം കാണണം .
മടിച്ചില്ല ... അയാള്‍ ഒരു നല്ല വാച്ച് വാങ്ങി !

സിന്‍ഡിക്കേറ്റ്‌

"നമ്മള്‍ ഓടുമ്പോള്‍ ഒരു മുഴം മുന്‍പേ ഏറിയണമെന്ന് അവര്‍ ഇപ്പോഴും പറഞ്ഞു പഠിക്കുന്നു... !" 
" നമ്മള്‍ ഓട്ടത്തിന്‍റെ വേഗത അപ്പോള്‍ ഇരട്ടിയാക്കണം !" 
" അല്ല ... തിരിഞ്ഞോടണം !"
" പെട്ടെന്ന് നില്‍ക്കുന്നതാണ് ബുദ്ധി !" 
തലവന്‍ : " മൂന്ന് ആശയങ്ങളും ഈ യോഗം അംഗീകരിക്കുന്നു . 
സാഹ ചര്യം അനുസരിച്ച് ഒരു അടവ് നയം എന്ന നിലയില്‍ 
ഏതെങ്കിലും ഒരു മാര്‍ഗം സ്വീകരിക്കാം !"
" അതെ .. ഇനി ഏറുകൊള്ളുന്ന പ്രശ്നമേയില്ല..! " ( കയ്യടി )

Saturday, February 7, 2009

കാമം


ഗര്‍ഭ പാത്രത്തിനുള്ളില്‍ കടന്ന്
ആ കുഞ്ഞിനെ ബലാത്സംഗം ചെയ്യാന്‍
അവര്‍ തീരുമാനിച്ചു.




ഒരു ആത്മഹത്യ !


ചോദ്യം- നീ മരിക്കുന്നോ ? അതോ ഞാന്‍ കൊല്ലണോ ?
ഉത്തരം- എനിക്ക് ജീവിക്കണം.
ചോദ്യം- അപ്പൊ ഞാന്‍ കൊല്ലണമെന്ന്...
ഉത്തരം - വേണ്ട , ഞാന്‍ മരിക്കാം.
ഒരു കാന്‍സര്‍ രോഗിയുടെ മരണം അങ്ങനെ ഒരു ആത്മഹത്യയായി !

Friday, October 10, 2008

പിഴച്ച ഉന്നം


ബിര്‍ലാമന്ദിര്‍ലേയ്ക്കുള്ള യാത്രയ്ക്കിടെ ലോറി കയറിയിറങ്ങി ഗോട്സെ മൃതദേഹമായി .... കീശയില്‍ ഉപയോഗിക്കാത്ത ഒരു തോക്ക് , മൂന്നു ഉണ്ട , കാവികൊടി ... ഗാന്ധി മരിച്ചില്ല !