
ഉറങ്ങാന്‍ കിടന്നപ്പോള്‍
അയാള്‍ കുറെ സാധനങ്ങള്‍
കൂടെ കരുതി !
പൌഡര്‍, കണ്ണാടി, ചീപ് ,
നല്ല കുറെ കുപ്പായങ്ങള്‍ ....
അന്നയാള്‍ നല്ല ചെറുപ്പമായിരുന്നു .
പിന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍
പട്ടു മെത്തയും, സിഗരെറ്റും,
കുറെ മദ്യവും കരുതി ...
പിന്നെ , ഒടുവില്‍ മുടി കറുപ്പിക്കാനുള്ള
സാമഗ്രഹികളും മറ്റു ചിലതും !
മരണത്തോടെ ചെന്നെത്തുന്ന
മറ്റൊരു ലോകത്ത് തന്റെ ജീവിതം
അയാള്‍ ഉറപ്പാക്കുകയായിരുന്നു !
- *** - *** - ***
അങ്ങിനെ ആ ദിവസം ....
ചന്തയില്‍ ഏറ്റവും വില കുറഞ്ഞ
ശവപെട്ടി തേടുകയാണ് അയാളുടെ മകന് .
3 comments:
ഇതു കവിത്യോ, കഥ്യോ ?
ആദ്യം അതു പ്രഖ്യാപിക്കൂ.
ഇതൊക്കെ നല്ല രസ്സ്യന്‍ കഥകളാക്കികൂടെ?
ചോദ്യണ്.
വായനക്കാരാ .... സൃഷ്ടിയുടെ തീരുമാനം നിങ്ങളുടെ കണ്ണിലാണ്. സൃഷ്ടാവ് നിരപരാധി. ചിലര്‍ എഴുതുന്നു ..., ചിലര്‍ വരയ്ക്കുന്നു ...
നന്നായിട്ടുണ്ട്.
Post a Comment