
കിടക്കയില്‍ എന്തോ തടഞ്ഞു .
ഞെട്ടിയുണര്‍ന്നു .... നൂറു കണക്കിന് കുരുന്നു കൈകള്‍ ....
രക്ഷ തേടി കണ്ണുകള്‍ പാഞ്ഞത് വാതിലിനെ പരതാന്‍.... പക്ഷെ .... അവിടെ വാതിലുകളില്ല. ചുവരുകള്‍ മാത്രം.
ചുവരുകളില്‍ തന്നെ തുറിച്ചു നോക്കുന്നത് ഒരായിരം കണ്ണുകള്‍ ..
കുഞ്ഞു കണ്ണുകള്‍ !
നിരീശ്വര വാദത്തിന്റെയും യുക്തിചിന്തയുടെയും വിപ്ലവ കുന്ത മുനകള്‍ ഒടിഞ്ഞു വീണു.
"...... രക്ഷിക്കണേ ചാത്താ"
ഈ ഭൂതങ്ങളില്‍ നിന്നും രക്ഷ തേടണം.
ഓടി കയറിയത് കുളി മുറിയില്‍....
രക്തം ഉറഞ്ഞു ...
കാലുകള്‍ പതിഞ്ഞത്
കുളിമുറിയില്‍ ചിതറി കിടക്കുന്ന കുഞ്ഞുങ്ങളുടെ ശരീരങ്ങളില്‍.....
അലറി വിളിക്കാന്‍ പോലും ശക്തിയില്ല ....
കരച്ചില്... കരച്ചില്...
കരച്ചില്...
കരച്ചില്...
"അയ്യോ ........"
................................ .................................
ഉണരുമ്പോള്‍ കൊച്ചു പുസ്തകങ്ങളും , സി ഡി യും , മൊബയിലിലെ എം എം എസ്സുകളും പിന്നെ ചിന്തകള്‍ക്ക്
രതിയുടെ സ്വപ്നലോകം സമ്മാനിക്കുന്ന എല്ലാ സ്ഥാവര -ജംഗമ വസ്തുക്കളും പൂട്ടികെട്ടി ....
സ്കൂളിലേക്കുള്ള വഴിയില്‍ അവന് ചിന്തിച്ചു .... " ഇനി ഈ കുരിശ് ആരുടെ തലയില്‍ കെട്ടി വയ്ക്കും ?"