
ചുറ്റും നിരത്തിയിട്ട സാഹിത്യ കൃതികളെ
അയാള്‍ ഒന്ന് കൂടി നോക്കി....
ഫാസിസത്തിന്റെ വിത്തുകള്‍ !
ഭൂമി ഒരു ദേവിയാണത്രേ !
ആല്‍മരം ദൈവം!
അതിനു ചുവട്ടിലെ കല്ല് ദൈവം !
താലി ആലിലയില്‍...
ഉണ്ണി കൃഷ്ണന്റെ കിടപ്പും അവിടെ തന്നെ !
നാലുകെട്ട് , ബ്രാഹ്മണ്യം , തറവാട്,
കുളം , പുഴ....... എന്തിന്
പശു - നന്ദിനി
ആട് - കല്യാണി
ആന - കേശവന്
പേന കയ്യിലെടുത്തു ദേഷ്യം കടിച്ചമര്‍ത്തി....
നെറ്റിയിലെ വിയര്‍പ്പ് തുടച്ചു കളഞ്ഞ് അയാള്‍ എഴുതി തുടങ്ങി...
" ജോണി മെല്ലെ ലിസിയുടെ കൈവിരലുകളില്‍ തൊട്ടു.
അപ്പോള്‍... അന്തപ്പന്റെ റബ്ബര്‍ മരങ്ങള്‍ പാല് ചുരത്തി.
ഗര്വാസിന്റെ കൊമ്പന് ലോപ്പസ് തലയെടുപ്പോടെ പള്ളിപെരുന്നാളിനു
പോവുകയായിരുന്നു !
ഭൂമി ഒരു വിശുദ്ധ മാലാഖയായി....
വറീത് മാപ്പിളയുടെ ഷാപ്പില്
ഒരു നേരിയ വെളിച്ചം....
......... "