Wednesday, November 10, 2010

കെണി വാങ്ങി ! 100 രൂപ.

അവന്‍ ഞങ്ങളുടെ
വീട്ടിലെ
അംഗം ആയിരുന്നു.
അനുവാദമില്ലാതെ
നുഴഞ്ഞു
കയറിയ ശത്രു.
ചിലപ്പോള്‍ ചില പിണക്കങ്ങള്‍....
ചില ബലപ്രയോഗങ്ങള്‍ ...
എന്നിട്ടും എന്‍റെ പത്തായത്തിലെ നെല്ലില്‍
അവനും അവകാശമുണ്ടായിരുന്നു ...
***** * ***** * **** * **** * ****

ഇന്ന് അവന്‍റെ പേരില്‍ സ്വന്തമായൊരു രോഗമുണ്ട്‌...
അത് ആളെ കൊല്ലുന്നു....

എനിക്കും എന്‍റെ കുടുംബത്തിനും അവനെ പേടിയാണ്.

ഞാന്‍ ഇന്നൊരു എലിപെട്ടി വാങ്ങി.

5 comments:

Unknown said...

:)

Rakesh R (വേദവ്യാസൻ) said...

കഥകളെല്ലാം നന്നായിട്ടുണ്ട് :)

കേരളഫാര്‍മര്‍ said...

അവനിലെ പരീക്ഷണങ്ങളാണ് മനുഷ്യനില്‍ ഫലം കാണുന്നത്. മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് ഇവനില്‍ രോഗങ്ങള്‍ ഉണ്ടാക്കി പരീക്ഷിക്കാം ചികിത്സയും കണ്ടെത്താം. അപ്പോള്‍ മനുഷ്യനെ ചികിത്സിക്കണമെങ്കില്‍ അവന് രോഗങ്ങള്‍ ഉണ്ടാവണം. അതവിടെയാണ് പലതരം പെസ്റ്റിസൈഡുകളുടെ മഹത്വം. ക്യാന്‍സര്‍ ചികിത്സ ലക്,ങ്ങളുടേതാണ്. കൊന്ന എലികളില്‍ നിന്ന് രോഗങ്ങള്‍ പകരാതിരിക്കാന്‍ ചുട്ട് ചാരമാക്കി വാഴയ്ക്ക് വളമായിടാം. അല്ലെങ്കില്‍ ബയോഗ്യാസ് സ്ലറിയായി ജൈവ വളമാക്കാം.

റോസാപ്പൂക്കള്‍ said...

എന്നിട്ടവനെ പിടിച്ചോ ..?